തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ സൂര്യ നായകനായി അഭിനയിച്ച് അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം 'കറുപ്പ്' ആണ്. ഈ ചിത്രം മെയ് 14-ന് റിലീസാകുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ......
ദോഹ:ഫലസ്തീനിലെയും ജോർദാനിലെയും കുട്ടികൾക്ക് ഈദുൽ ഫിത്തറിന്റെ സന്തോഷമെത്തിക്കുന്നതിനായി എഡ്യൂക്കേഷൻ എബോ ഓൾ (EAA) ഫൗണ്ടേഷൻ സംഘടിപ്പിച്ച 'ഈദ് ഗിഫ്റ്റ്സ്' (Eid Gifts) കാമ്പയിന്റെ മൂന്നാം ഘട്ടം വിജയകരമായി പൂർത്തിയായി. ഇ.എ.എ ചെയർപേഴ്സൺ ശൈഖ മോസ ബിൻത് നാസർ ബിൻ അബ്ദുല്ല അൽ മിസ്നദിന്റെ പ്രത്യേക താൽപ്പര്യപ്രകാരം ഖത്തർ റെഡ് ക്രസന്റുമായി (QRCS) സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.ഗസ സിറ്റി, ദെയ്ർ അൽ ബലാഹ്, ഖാൻ യൂനിസ് എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന 2,570 കുട്ടികൾക്ക് പെരുന്നാൾ വസ്ത്രങ്ങൾ വിതരണം ചെയ്തു. ......
ദോഹ:പ്രാദേശികതലത്തിൽ നിലനിൽക്കുന്ന സംഘർഷങ്ങളും അനിശ്ചിതാവസ്ഥകളും ജനങ്ങളുടെ മാനസികാരോഗ്യത്തെ ബാധിക്കാനിടയുള്ള സാഹചര്യത്തിൽ, ജാഗ്രതാ നിർദ്ദേശങ്ങളുമായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയവും (MoPH) മറ്റ് ആരോഗ്യ സ്ഥാപനങ്ങളും. മാനസികമായ പ്രയാസങ്ങൾ നേരിടുന്നവർക്ക് സഹായത്തിനായി 16000 എന്ന ഹെൽപ്ലൈൻ നമ്പറിൽ ബന്ധപ്പെടാമെന്ന് മന്ത്രാലയം അറിയിച്ചു.
നിരന്തരമായി വാർത്താ ചാനലുകളും സോഷ്യൽ മീഡിയയും പരിശോധിക്കുന്നത് സമ്മർദ്ദം വർദ്ധിപ്പിക്കും. ......
ദോഹ: പ്രാദേശികമായി നിലനിൽക്കുന്ന സങ്കീർണ്ണ സാഹചര്യങ്ങൾക്കിടയിൽ ജനങ്ങൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദത്തെ മറികടക്കാൻ കൃത്യമായ ദിനചര്യകളും സാമൂഹിക പിന്തുണയും അത്യാവശ്യമാണെന്ന് പ്രമുഖ ക്ലിനിക്കൽ സൈക്കോളജിസ്റ്റും 'സുകൂൻ ക്ലിനിക്കിന്റെ' സ്ഥാപകനുമായ ഡോ. നായിഫ് അൽ മുതവ്വ പറഞ്ഞു. ......
ദോഹ: രാജ്യത്തിന്റെ സുരക്ഷാ ദൗത്യത്തിനിടെ ഹെലികോപ്റ്റർ അപകടത്തിൽ ജീവൻ വെടിഞ്ഞ ഖത്തർ സായുധ സേനയിലെയും ഖത്തർ-തുർക്കി സംയുക്ത സേനയിലെയും അംഗങ്ങൾക്ക് രാജ്യം ആദരാഞ്ജലികൾ അർപ്പിച്ചു. പതിവ് നിരീക്ഷണ പറക്കലിനിടെ (Routine Sortie) സാങ്കേതിക തകരാർ മൂലം ഹെലികോപ്റ്റർ തകരുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
ഖത്തർ സായുധ സേനയിലെയും സഖ്യസേനയിലെയും അംഗങ്ങളാണ് അപകടത്തിൽ മരിച്ചത്. ......
പി വി എ നാസർ
ദോഹ: മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വിപണിയെ ബാധിക്കുമെന്ന ആശങ്കകൾ അപ്രസക്തമാക്കി ഖത്തറിലെ സ്വർണ്ണവ്യാപാര മേഖലയിൽ വൻ കുതിച്ചുചാട്ടം. ഈദുൽ ഫിത്തർ പ്രമാണിച്ച് പ്രാദേശിക വിപണിയിൽ സ്വർണ്ണത്തിന് 20 ശതമാനത്തോളം ഡിമാൻഡ് വർദ്ധിച്ചതായി പ്രമുഖ വ്യാപാരികൾ വെളിപ്പെടുത്തി. ......
റിയാദ്/ദോഹ: ഖത്തറിനും മറ്റ് ഗൾഫ് രാജ്യങ്ങൾക്കും നേരെ ഇറാൻ നടത്തുന്ന നഗ്നമായ പ്രകോപനങ്ങൾ ഇരുവിഭാഗവും തമ്മിലുള്ള വിശ്വാസ്യതയിൽ വലിയ വിള്ളലുണ്ടാക്കിയിരിക്കുകയാണെന്ന് സൗദി അറേബ്യയിലെ ഖത്തർ അംബാസഡർ ശൈഖ് ബന്ദർ ബിൻ മുഹമ്മദ് അൽ അതിയ്യ. ഈ നീക്കങ്ങൾ ഗൾഫ്-ഇറാൻ ബന്ധത്തിന്റെ ഭാവിയിൽ ആഴത്തിലുള്ള ആഘാതം സൃഷ്ടിക്കുമെന്നും 'അൽ അറബിയ നെറ്റിന്' നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളുടെ പരമാധികാരം സംരക്ഷിക്കുന്നതിനും ഭീഷണികളെ ചെറുക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ മടിക്കില്ല. ......
ദോഹ: നിലവിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് ടിക്കറ്റ് തുക തിരികെ നൽകുന്നതിൽ (Refund) കാലതാമസമുണ്ടാകുമെന്ന് ഖത്തർ എയർവേയ്സ് അറിയിച്ചു. റീഫണ്ട് അപേക്ഷകൾ എത്രയും വേഗം തീർപ്പാക്കാൻ ശ്രമിച്ചുവരികയാണെന്നും വിമാനക്കമ്പനി വ്യക്തമാക്കി.2026 ഫെബ്രുവരി 28-നും ഏപ്രിൽ 30-നും ഇടയിൽ യാത്ര നിശ്ചയിച്ചിരുന്ന, കൺഫേംഡ് ബുക്കിംഗുള്ള യാത്രക്കാർക്ക് റീഫണ്ടിനോ യാത്ര തീയതി മാറ്റുന്നതിനോ അപേക്ഷിക്കാവുന്നതാണ്.അപേക്ഷകൾ പരിഗണിച്ച് തുക തിരികെ ലഭിക്കാൻ ഏകദേശം 28 പ്രവൃത്തി ദിവസങ്ങൾ വരെ എടുത്തേക്കാം. ......
ദോഹ: ഖത്തറിലെ കൊട്ടാരക്കര നിവാസികളായ പ്രവാസികളുടെ കൂട്ടായ്മയായ കെഫാഖ് (KEFAQ) ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ സഹകരണത്തോടെ വിപുലമായ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ആസ്റ്റർ മെഡിക്കൽ സെന്ററും, മെഡ് ലൈഫ് ഫാർമസിയും ക്യാമ്പിന്റെ സഹപങ്കാളികളായി.
ഖത്തർ നാഷണൽ ബ്ലഡ് ഡോണർ സെന്ററിൽ നടന്ന ക്യാമ്പിൽ ഏകദേശം ഇരുന്നൂറോളം പേർ രക്തദാനത്തിന് സന്നദ്ധരായി മുന്നോട്ട് വന്നു.
ക്യാമ്പിന്റെ കൺവീനർമാരായി സിബി മാത്യുവും ജേക്കബ് ബാബുവും പ്രവർത്തിച്ചു.
കെഫാഖ് പ്രസിഡന്റ് ബിജു കെ. ഫിലിപ്പ്, ജനറൽ സെക്രട്ടറി ബിനേഷ് ബാബു, ട്രഷറർ അനിൽകുമാർ ആർ., വൈസ് പ്രസിഡന്റ് ബിജു പി. ......